Friday 10 October 2014

തിരുമുറിവുകൾ






ജീവിതത്തിൽ പലരും അഥിതികൾ ആയിരുന്നു. ചിലരെല്ലാം സ്വയം വഴി മാറി പോയി, മറ്റു ചിലരെ അയാൾ ഒഴിവാക്കി. കാരണങ്ങൾ പലതുണ്ടായിരുന്നു സ്വയം ന്യായീകരിക്കാൻ. എങ്കിലും ഏറ്റവും കൂടുതൽ ഉപയോഗിച കാരണം 'practical  ആയി ചിന്തിക്കുമ്പോൾ' എന്നതായിരുന്നു. ചുറ്റുമുള്ളവരെല്ലാം അയാളെ അവസരവാദി എന്ന് മുദ്രകുത്തിയപ്പോഴും, ഒരാൾ മാത്രം മൗനം പാലിച്ചു, ശ്യാമ.
വെറുമൊരു പേരിനു അപ്പുറം ആ വാക്ക് മറ്റെന്തോകെയോ ചുമക്കുന്നുന്ദ്. ഒരു ജന്മത്തിന്റെ ത്യാഗവും സമർപ്പണവും അങ്ങനെ എന്തൊകെയോ. അയാളോടൊപ്പം ആ വീട്ടിൽ കളിച്ചു വളർന്നവൾ, ബാല്യത്തിൽ കളികൂട്ടുകാരി, കൗമാരത്തിൽ പ്രണയിനി, യൗവനത്തിൽ കാവൽക്കാരി.
കൂടുതൽ മികച്ചതെന്നു തോന്നിയ ഉദ്യോഗം സ്വീകരിച്ചു വിദേശതേക്ക് പോയപ്പോൾ അവൾ തടഞ്ഞില്ല. സുന്ദരിയും ഉധ്യോഗസ്തയുമായ ഒരുവളെ ജീവിതസഖി ആക്കിയപ്പോളും അവൾ എതിർത്തില്ല. അവരുടെ കുഞ്ഞുങ്ങളുടെ കാവൽകാരിയകേണ്ടി വന്നപ്പോഴും അവൾ തടസ്സം പറഞ്ഞില്ല.
ജീവിതത്തിൽ തന്നെ തേടിവന്ന എല്ലാ വേഷങ്ങളും, ഭംഗിയയിതന്നെ കെട്ടിയാടി. പ്രെതിസന്തികളിൽ അരങ്ങിൽ നിന്നോടി ഒളിച്ചില്ല, പിടിച്ചു നിന്നു, പകർന്നാടി.
ഇന്ന് ആ നടുത്തളത്തിൽ അര മുറിതേങ്ങയുടെയും തിരിനാളത്തിന്റെയും അടുത്ത്‌ കോടി പുതപ്പിച്ചു കിടത്തി യിരിക്കുന്ന ആ ദേഹം, ചുറ്റുമുള്ളവരിൽ ഒരു ചോദ്യ ചിഹ്ന്നമുയര്തുന്നുണ്ട്.
അവളുടെ മുഖത്ത്‌ അയാൾക്കിപ്പോൾ കാണാനാകുന്നുണ്ട്, ആരാലും തിരിച്ചറിയപെടതെപോയതിന്റെ, അംഗീകരിക്കപ്പെടാതത്തിന്റെ, വേദന. ആ കാഴ്ച അയാളുടെ ഉള്ളിലുണ്ടാക്കിയ കുറ്റബോധം. എല്ലാം ഉണ്ടായിട്ടും, ജീവിതത്തിൽ ഒരാൾ സ്വപ്നം കാണുന്ന എല്ലാ സൗഭാഗ്യങ്ങളും  ഉണ്ടായിട്ടും, അയാൾക്കിപ്പോൾ മനസ്സ് നീറുന്നുണ്ട്.
യാതൊരു പ്രെയോജനവുമില്ലാത്ത കുറ്റബോധം. ആഭാരവുംപേറിശിഷ്ടകാലം 

ജീവിച്ചു തീർകുകയല്ലതെ അയാൾക്കിനി മറ്റു മാർഗങ്ങളൊന്നുംതന്നെയില്ല.

2 comments: