Friday 20 March 2015

നുണ കഥകൾ








 നിലാവെളിച്ചത്തിൽ നാട്ടിൻപുറത്തെ വഴികളിൽ നിഴലുകളെ നോക്കി കഥകൾ പറഞ്ഞിരുന്ന ബാല്യം. ലോകതിതുവരെ കണ്ടിട്ടുപോലുമില്ലാത്ത മിത്തുകളും ഒരിക്കലും ഉണ്ടാവാത്ത സ്വപ്നലോകവും മാത്രമുള്ള നുണ കഥകൾ. കഥകളിലെ പേടിയും സ്നേഹവും അത്ബുധവുമെല്ലാം മറ്റൊരു കണ്ണിൽ പ്രെതിബലികുന്നതു കാണുമ്പോഴുള്ള സന്തോഷമാവാം വീണ്ടും വീണ്ടും കഥകൾ പറയാൻ അവരെ പ്രേരിപ്പിച്ചിരുന്നത്. അതെന്തുതന്നെ ആയാലും അത്തരം കഥകൾ കാലാകാലങ്ങളിൽ അനുയോജ്യമായ പരിഷ്കാരങ്ങളുമായി വന്നുകൊണ്ടിരുന്നു. ഏതോരളിന്റെയും ബാല്യത്തിൽ എപ്പോളെങ്കിലുമൊക്കെ ഇത്തരത്തിലുള്ള കഥകളുടെ സാനിധ്യമുണ്ടാവുന്നതും ഇതുകൊണ്ടല്ലേ ഒരു തലമുറയിൽനിന്നു മറ്റൊരു തലമുറയിലേക്കു ഇത്തരം കഥകൾ കൈമാറുമ്പോൾ സ്വന്തം ഭാവനകൾ കൂടി കഥകളോടൊപ്പം ചേർത്തുവച്ചാണ് ഞാനും നിങ്ങളുമെല്ലാം കഥകൾ പറയുന്നത്.

No comments:

Post a Comment