Wednesday, 26 October 2016

തിരിച്ചറിവിൻറെ വേദന








മറ്റൊരിക്കലായിരുന്നെങ്കിൽ ആ വാർത്ത അയാളെ ഏറെ സന്തോഷിപ്പിച്ചേനെ, പക്ഷെ ഇന്ന് എന്താണെന്നറിയില്ല ചുണ്ടിൽ പുഞ്ചിരി വിരിയുന്നില്ല. മറിച് കണ്ണുനീർ തുള്ളികൾ മുഖത്തു ചാലുകൾ തീർക്കുന്നു. മനസ്സ് അസ്വസ്ഥമാണ് വല്ലാത്ത അസ്വസ്ഥത.
യൗവനത്തിന്റെ പക്വതയില്ലായ്മയോ അതോ സ്വന്തം തീരുമാനങ്ങളിലുള്ള അന്തമായ വിശ്വാസമോ? എന്താണെന്നറിയില്ല, നാടും വീടും ഉപേക്ഷിച്ചു പോവാൻ അയാളെ പ്രേരിപ്പിച്ചത്. അന്ന് അയാൾക്ക്‌ നഷ്ടപ്പെട്ടത് ഒരു കുടുംബത്തിന്റെ കരുതലും ഒരു നാടിൻറെ സ്നേഹവുംകൂടിയായിരുന്നു. ബന്ധങ്ങളെ അയാൾ ഒരിക്കലും ഇഷ്ടപ്പെട്ടില്ല. സ്നേഹം, കരുണ, കരുതൽ എല്ലാം പുച്ഛത്തോടെ മാത്രം കണ്ടിരുന്ന വികാരങ്ങളും.ജീവിക്കാനായി പല ജോലികൾ ചെയ്തു. ഒടുവിൽ ഏറ്റവും ലാഭകരമായ ഒന്നിൽ അയാൾ നിലയുറപ്പിച്ചു. മൃതദേഹങ്ങളുടെ കച്ചവടം. ആദ്യം മുഖം ചുളിച്ചു മാത്രം കേൾക്കുന്ന ഒന്നാണെങ്കിലും തന്റെ പണസഞ്ചിയുടെ കനം വർധിപ്പിക്കാൻ ഇതിലും മികച്ച മറ്റൊരു കച്ചവടം ഇല്ലെന്നുതന്നെ അയാൾ നിസംശയം പറയുമായിരുന്നു.
അയാളെ തേടിവരുന്ന മൃതദേഹങ്ങൾക്കെല്ലാം എന്തെങ്കിലുമൊക്കെ കഥകൾ പറയാനുണ്ടായിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ എന്തെങ്കിലുമൊക്കെ കഥകൾ പറയാനുള്ള മൃതദേഹങ്ങൾ മാത്രമേ അയാളെ തേടിയെത്തിയിരുന്നുള്ളു.അനാഥത്വത്തിന്റെ വഞ്ചനയുടെ തെറ്റിദ്ധരിക്കപ്പെട്ടതിന്റെ ഉപേക്ഷിക്കപ്പെട്ടതിന്റെ വലിച്ചെറിയപ്പെട്ടതിന്റെ കഥകൾ. അല്ലെങ്കിലും തെരുവോരങ്ങളിലും കടത്തിണ്ണകളിലും സ്വന്തം ശരീരം ഉപേക്ഷിച്ചു പോകേണ്ടിവരുന്ന ആത്മാക്കൾക്ക് മറ്റെന്തു കഥകളാണ് പറയാനുണ്ടാവുക.
ഇന്നും ഒരു മരണ വാർത്ത അയാളെ തേടിയെത്തിയപ്പോൾ അയാൾക്കുണ്ടായ വികാരം മറ്റൊന്നായിരുന്നില്ല. കാരണം അയാൾ കേൾക്കാൻ ഇഷ്ടപ്പെട്ട ഏറ്റവും നല്ലവാർത്ത മരണവാർത്തയും കാണാൻ ആഗ്രഹിക്കുന്ന നല്ല കാഴ്ച ശവശരീരങ്ങളുമായിരുന്നു. കാരണം ഓരോ ശവശരീരരവും അയാളുടെ പണസഞ്ചിയുടെ കനം വർധിപ്പിച്ചുകൊണ്ടിരുന്നു. 
ഒരു സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ വിലപേശി ഉറപ്പിച്ചിട്ടാണ് അയാൾ ആ ശരീരത്തിനടുത്തെത്തിയത്. എന്നാൽ ആ മുഖം, അത് അയാളിൽ വല്ലാത്തൊരു ചലനമുണ്ടാക്കി. അന്നാദ്യമായി അയാളുടെ ചിന്തകൾ അയാളുടെ ആജ്ഞകളനുസരിക്കാതെ യഥേഷ്ടം സഞ്ചരിച്ചു. എല്ലാം അവസാനിച്ചത് അയാളെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു. സ്വന്തം പിതാവിന്റെ ശരീരത്തിനാണ് താൻ വിലപേശി ഉറപ്പിച്ചതെന്ന തിരിച്ചറിവ് അയാളുടെ ഹ്ര്യദയത്തെ കുത്തിമുറിവേൽപ്പിച്ചുകൊണ്ടിരുന്നു.
അയാൾക്ക്‌ വായിച്ചെടുക്കാനാവുന്നുണ്ട് സ്വന്തം പിതാവിന്റെ മൃതദേഹത്തിന് തന്നോട് പറയാനുള്ള കഥ.ഏക മകൻ നാടുവിട്ടതിനു ശേഷം തീര്ത്തും ഒറ്റപ്പെട്ട മാതാപിതാക്കൾ. സ്വാഭാവികമായും ബന്ധുക്കൾക്ക് അവർ ഭാരമായി. ജീവിതത്തിലെന്നും കൂടെയുണ്ടായിരുന്ന ഭാര്യയും മരണത്തിന്റെ കൈപിടിച്ചപ്പോൾ ആ പിതാവ് തീർത്തും ഒറ്റപ്പെട്ടു. പിന്നെ ഒരു യാത്രയായിരുന്നു. നാടും നഗരവും കടന്നൊരു യാത്ര.ഒടുവിൽ ഏതോ ഒരു ദേശത്തു ഏതോ ഒരു തെരുവിൽ സ്വന്തം ശരീരത്തെ തനിച്ചാക്കി ആ ആത്മാവും യാത്രപോയി.
ഇപ്പോൾ അയാൾക്ക്‌ കുറ്റബോധം തോന്നുന്നുണ്ട്. ജീവിതത്തിൽ ആദ്യമായി തോന്നുന്ന കുറ്റബോധം. നഷ്ടപ്പെടുത്തിക്കളഞ്ഞ സ്നേഹത്തെഓര്ത്തു, അനാഥമാക്കിയ മാതാപിതാക്കളെ ഓര്ത്തു പക്ഷെ അതുകൊണ്ടെല്ലാം ആർക്കെന്തു പ്രേയോചനം???


Monday, 25 May 2015

ആവർത്തനം








കേട്ടു വളർന്ന കഥകളിലും പിന്നിട്ട വഴികളിലുമെല്ലാം ഓട്ടമത്സരങ്ങൾ മാത്രമാണ്. ജീവിതം ഓടി തീർക്കാനുള്ള വ്യഗ്രതയിൽ പലപ്പോഴും പലതും ഒളിച്ചുവെച്ചും ഉള്ളിലോതുക്കിയും നാം കടന്നു പോകുന്നു . എന്നിലെ എന്നെ തിരിച്ചറിഞ്ഞാൽ സമുഹം മുഖംതിരിച്ചു കളയുമോ എന്ന ഭയത്തിൽ സ്വയം തീർത്ത ചട്ടകൂടിനുള്ളിൽ സ്വന്തം വ്യെക്തിത്വത്തെ ഒളിച്ചുവെച് കപടമായ ആവരണത്തിൽ കഴിഞ്ഞുകൂടുന്നു. ഒടുവിൽ ആ തടവറയിൽ അലിഞ്ഞില്ലതാവുന്നതും ഞാൻ തന്നെയാണെന്ന വൈകിയുള്ള തിരിച്ചറിവിൽ അപരന്റെ ഉള്ളിലെ തടവറകൾ തകർത്തെറിഞ്ഞു പുറത്തുവരുന്ന വ്യെക്തിത്വങ്ങളുണ്ടോ എന്ന് കാണാൻ സ്വന്തം കണ്ണുകൾ അപരനിലേക്ക് തിരിച്ചുവെച്ചു ജീവിക്കുന്നു. അങ്ങനെ സ്വയം ചങ്ങല കണ്ണികളായി തീരുന്നു. എന്നാൽ എപ്പോഴെങ്ങിലും സ്വന്തം ഉള്ളിലേക്ക് നോക്കാൻ ധൈര്യമുള്ളവർ വരുമ്പോൾ മാറ്റങ്ങളുണ്ടാകുന്നു. അതിനു അപാരമായ ചങ്കൂറ്റം വേണം. ചങ്ങലകളെ പൊട്ടി ചെറിയനുള്ള ധൈര്യവും.     

Friday, 20 March 2015

സ്വപ്നങ്ങൾ








ഓരോ സ്വപ്നവും ഓരോ ഓർമകളാണ്. ചിലതെല്ലാം ഉണരുമുംബ് നഷ്ടമാകുന്നു. മറ്റുചിലത് നമുക്കൊപ്പം കൂട്ടുപോരുന്നു. എന്ത് തന്നയാലും സ്വപ്നങ്ങളെന്നും നമുക്ക് പ്രിയപ്പെട്ടതാണ്. ജീവിതത്തിൽ നമ്മെ തേടിയെത്തുന്ന പലതിനെയും ഉണർന്നാൽ നഷ്ടമാകുന്ന സ്വപ്നമെന്നപൊലെ നാം ചേര്തുപിടികുന്നതും ഇതുകൊന്ദൊകെയല്ലെ. ജീവിതമാകുന്ന വഴിയിൽ പല സ്വപ്നങ്ങളും നമ്മെ കാതിരികാരുണ്ട്. പലയിടത്തും നാം സ്വപ്നങ്ങളുടെ തിളക്കം കണ്ടിട്ടുമുണ്ട്. പിച്ഹവെക്കുന്ന കുഞ്ഞിൻറെ കണ്ണുകളിലും വാർധിക്യതിലെതിയ വ്ര്യധന്റെ കണ്ണുകളിലും. എങ്കിലും ഓരോന്നും വെത്യസ്തമാണ്. നമ്മെ നാമാകുന്നതും ജീവിക്കാൻ പ്രേരിപ്പികുന്നതും ചില സ്വപ്‌നങ്ങൾ തന്നെയല്ലേ.

നുണ കഥകൾ








 നിലാവെളിച്ചത്തിൽ നാട്ടിൻപുറത്തെ വഴികളിൽ നിഴലുകളെ നോക്കി കഥകൾ പറഞ്ഞിരുന്ന ബാല്യം. ലോകതിതുവരെ കണ്ടിട്ടുപോലുമില്ലാത്ത മിത്തുകളും ഒരിക്കലും ഉണ്ടാവാത്ത സ്വപ്നലോകവും മാത്രമുള്ള നുണ കഥകൾ. ആ കഥകളിലെ പേടിയും സ്നേഹവും അത്ബുധവുമെല്ലാം മറ്റൊരു കണ്ണിൽ പ്രെതിബലികുന്നതു കാണുമ്പോഴുള്ള സന്തോഷമാവാം വീണ്ടും വീണ്ടും കഥകൾ പറയാൻ അവരെ പ്രേരിപ്പിച്ചിരുന്നത്. അതെന്തുതന്നെ ആയാലും അത്തരം കഥകൾ കാലാകാലങ്ങളിൽ അനുയോജ്യമായ പരിഷ്കാരങ്ങളുമായി വന്നുകൊണ്ടിരുന്നു. ഏതോരളിന്റെയും ബാല്യത്തിൽ എപ്പോളെങ്കിലുമൊക്കെ ഇത്തരത്തിലുള്ള കഥകളുടെ സാനിധ്യമുണ്ടാവുന്നതും ഇതുകൊണ്ടല്ലേ ഒരു തലമുറയിൽനിന്നു മറ്റൊരു തലമുറയിലേക്കു ഇത്തരം കഥകൾ കൈമാറുമ്പോൾ സ്വന്തം ഭാവനകൾ കൂടി ആ കഥകളോടൊപ്പം ചേർത്തുവച്ചാണ് ഞാനും നിങ്ങളുമെല്ലാം കഥകൾ പറയുന്നത്.

Friday, 10 October 2014

തിരുമുറിവുകൾ






ജീവിതത്തിൽ പലരും അഥിതികൾ ആയിരുന്നു. ചിലരെല്ലാം സ്വയം വഴി മാറി പോയി, മറ്റു ചിലരെ അയാൾ ഒഴിവാക്കി. കാരണങ്ങൾ പലതുണ്ടായിരുന്നു സ്വയം ന്യായീകരിക്കാൻ. എങ്കിലും ഏറ്റവും കൂടുതൽ ഉപയോഗിച കാരണം 'practical  ആയി ചിന്തിക്കുമ്പോൾ' എന്നതായിരുന്നു. ചുറ്റുമുള്ളവരെല്ലാം അയാളെ അവസരവാദി എന്ന് മുദ്രകുത്തിയപ്പോഴും, ഒരാൾ മാത്രം മൗനം പാലിച്ചു, ശ്യാമ.
വെറുമൊരു പേരിനു അപ്പുറം ആ വാക്ക് മറ്റെന്തോകെയോ ചുമക്കുന്നുന്ദ്. ഒരു ജന്മത്തിന്റെ ത്യാഗവും സമർപ്പണവും അങ്ങനെ എന്തൊകെയോ. അയാളോടൊപ്പം ആ വീട്ടിൽ കളിച്ചു വളർന്നവൾ, ബാല്യത്തിൽ കളികൂട്ടുകാരി, കൗമാരത്തിൽ പ്രണയിനി, യൗവനത്തിൽ കാവൽക്കാരി.
കൂടുതൽ മികച്ചതെന്നു തോന്നിയ ഉദ്യോഗം സ്വീകരിച്ചു വിദേശതേക്ക് പോയപ്പോൾ അവൾ തടഞ്ഞില്ല. സുന്ദരിയും ഉധ്യോഗസ്തയുമായ ഒരുവളെ ജീവിതസഖി ആക്കിയപ്പോളും അവൾ എതിർത്തില്ല. അവരുടെ കുഞ്ഞുങ്ങളുടെ കാവൽകാരിയകേണ്ടി വന്നപ്പോഴും അവൾ തടസ്സം പറഞ്ഞില്ല.
ജീവിതത്തിൽ തന്നെ തേടിവന്ന എല്ലാ വേഷങ്ങളും, ഭംഗിയയിതന്നെ കെട്ടിയാടി. പ്രെതിസന്തികളിൽ അരങ്ങിൽ നിന്നോടി ഒളിച്ചില്ല, പിടിച്ചു നിന്നു, പകർന്നാടി.
ഇന്ന് ആ നടുത്തളത്തിൽ അര മുറിതേങ്ങയുടെയും തിരിനാളത്തിന്റെയും അടുത്ത്‌ കോടി പുതപ്പിച്ചു കിടത്തി യിരിക്കുന്ന ആ ദേഹം, ചുറ്റുമുള്ളവരിൽ ഒരു ചോദ്യ ചിഹ്ന്നമുയര്തുന്നുണ്ട്.
അവളുടെ മുഖത്ത്‌ അയാൾക്കിപ്പോൾ കാണാനാകുന്നുണ്ട്, ആരാലും തിരിച്ചറിയപെടതെപോയതിന്റെ, അംഗീകരിക്കപ്പെടാതത്തിന്റെ, വേദന. ആ കാഴ്ച അയാളുടെ ഉള്ളിലുണ്ടാക്കിയ കുറ്റബോധം. എല്ലാം ഉണ്ടായിട്ടും, ജീവിതത്തിൽ ഒരാൾ സ്വപ്നം കാണുന്ന എല്ലാ സൗഭാഗ്യങ്ങളും  ഉണ്ടായിട്ടും, അയാൾക്കിപ്പോൾ മനസ്സ് നീറുന്നുണ്ട്.
യാതൊരു പ്രെയോജനവുമില്ലാത്ത കുറ്റബോധം. ആഭാരവുംപേറിശിഷ്ടകാലം 

ജീവിച്ചു തീർകുകയല്ലതെ അയാൾക്കിനി മറ്റു മാർഗങ്ങളൊന്നുംതന്നെയില്ല.

Friday, 9 May 2014

ഓർമയിൽ ഒരല്പനേരം

റോസ്‌ലിൻ ജോസഫ്‌
ജനനം: 6-6-78
മരണം: 21-5-02
“അല്പം ഓർമകളും
വിദൂരതയുടെ വേദനകളും
നിങ്ങൾക്ക് നല്കി
ഞാൻ കടന്നു പോകുമ്പോൾ
പ്രിയപെട്ടവരെ ആശ്വസിക്കുവിൻ
ദൈവസന്നിധിയിൽ നമുക്കൊരുമിക്കം
നിങ്ങളുടെ പ്രാർത്ഥനയിൽ
എന്നെയും സ്മരിക്കുക”

കാലം നിറം മായ്ച്ച ആ കാർഡിൽ റോസ്‌ലിൻ അപ്പോഴും പുഞ്ചിരിച്ചുക്കൊണ്ടിരുന്നു. കാർഡിന്റെ നിറം മങ്ങുന്നുണ്ടെങ്കിലും അവളുടെ പുഞ്ചിരിയുടെ വരണം മായുന്നില്ല. അവളുടെ ഓർമ്മകൾ പോലെ മനസ്സിൽ അത് പടർന്നു നില്ക്കുന്നു. അവൾ ഒരുപാടു സ്നേഹിച്ച അവളെ ഒരുപാടു സ്നേഹിച്ചഈ ലോകത്തില നിന്നും അവൾ യാത്രയായിട് നീണ്ട 9 വർഷം പൂർത്തിയാവുന്നു. എങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ.
റോസ്‌ലിൻ ഞാന്കൾക്ക് സഹപാഠിയും സുഹൃത്തും മാത്രമായിരുന്നില്ല. അതിനുമൊക്കെ വളരെ അപ്പുറത്ത് മറ്റെന്തോകെയോ ആയിരുന്നു. അദ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ സ്നേഹിച്ചവൾ. ആരെയും ആകർഷിക്കുന്ന സൗന്ദര്യമോ പഠനത്തിൽ അതിസാമർത്യമൊ ഒന്നുമില്ലായിരുന്നു. ഒരു സാദാരണ പെണ്‍കുട്ടി. പക്ഷെ അവൾക്ക് ഒരുപാടുപ്രത്യേകതകളുണ്ടായിരുന്നു. ഒരു ചെറിയ കാര്യത്തിൽ പോലും സന്ദോഷം കണ്ടെന്താൻ അവൾകാകുമായിരുന്നു. എല്ലാം നെഗടിവായി കണ്ടിരുന്ന എനിക്ക് പോസിറ്റീവ് തിങ്കിങ്ങ് പരിച്ചയപെടുതിയതും അവളായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട റോസ്. തൂവെള്ള നിറം അവൾ ഒരുപടിഷ്ടപെട്ടിരുനു. സമാധാനത്തിന്റെ നിറമായതിനാലോ അതോ അവളെപോലെ ആ നിറം മനസ്സിൽ ഒരാശ്വാസം തരുന്നതിനാലോ. അറിയില്ല എന്തുകൊണ്ടാനവൽ ആ നിറത്തെ ഇത്രമേൽ സ്നേഹിച്ചതെന്ന്.
എന്നെ ആദ്യമായി അനന്തന്മാഷേ എന്ന് വിളിച്ചത് അവളാണ്. ഒരു പ്രവചനം പോലെ. ഞാനെന്തായി തെരുമെന്ന പ്രവചനം. ഒടുവില കലാലയ ജീവിതത്തോട് വിടപറയുന്ന അവസരത്തിൽ റോസിൻറെ പ്രെസങ്ങവും ഉണ്ടായിരുന്നു.
“ജീവിതത്തിന്റെ അനന്ത വിഹായസിലേക്ക് പറക്കാൻ ഒരുങ്ങുന്നവരാന്  നമ്മൾ. നാളെ നമ്മളെന്തായി തീരുമെന്നൊ ഏവിടെ ആയിരികുമെന്നൊ അറിയില്ല. കാലം വാർദിക്യമാകുന്ന തൂവല്കൊണ്ട് നമ്മെ തഴുകുമ്പോൾ നമുക്കൊന് ഒത്തുചേരണം. വെള്ളി നൂലുകൾ പാകിയ താടിയും മുടിയുമായി നമുക്ക് വീണ്ടും ഈ കലാലയാമുറ്റത്തു സൗഹൃതം പങ്കുവെക്കാം. നമ്മളെല്ലാം സുഹൃത്തുക്കളാണ്. ജീവിതത്തിലെ സുപ്രെദാന നിമിഷങ്ങളിലെല്ലാം നമ്മുടെ സന്ധോഷങ്ങളിലെക്കും സങ്കടങ്ങളിലെക്കും നമുക്ക് നമ്മുടെ സുഹൃതുകളെയും ക്ഷണിക്കാം. മറ്റുള്ളവരുടെ സന്ധോശത്തെ ആഘോഷമാക്കാനും, സങ്കടങ്ങളിൽ അസ്വാസമാകാനും നമുക്കും ശ്രെമിക്കാം. ഈ ലോകത്തിന്റെ കാപട്യം ഒരിക്കലും നമ്മെ പിടികൂടാതിരിക്കട്ടെ.”
കലലയതിൽനിന്നുംപടിയിരങ്ങിയത്തിനു ശേഷം കൃത്യം 6 മാസമായപൊഴെക്കും റോസിന്റെ ഒരു ഫോണ്‍ കാൾ ഞങ്ങളെ തേടിയെത്തി. എന്റെ വിവാഹമാണ്. തീര്ച്ചയായും വരണം. അടുത്തമാസം 12 നു മനസ്സമ്മതം. വരൻ റോബർട്ട്‌. എന്നെപ്പോലെ വീട്ടിലെ ഏക സന്താനം. എല്ലാ തിരക്കുകളും മാറ്റിവെച്ചു തീര്ച്ചയായും എത്തണം. ഞാൻനിങ്ങളെയെല്ലാം പ്രെതീക്ഷിക്കുന്നു. അങ്ങനെ റോസിന്റെ മനസ്സമ്മതത്തിനു ഞങ്ങൾ പങ്കെടുത്തു. ഞാന്കളുടെ ബാച്ചിലെ 51 പേരും അന്നവിടെയുണ്ടായിരുന്നു. അതിനുസേഷമോരിക്കലും എല്ലാവരുംകൂടി ഒത്തുചെര്ന്നിട്ടില്ല. അന്ന് റോസ് രോബെര്ടിനെ ഞങ്ങള്ക് പരിചയപെടുത്തി. സുമുകനായ ചെറുപ്പക്കാരൻ. ബോബി എന്നു വിളിക്കുന്നത്. ഞാന്കളുടെ സൌഹൃതവലയതിലെക് ഞങ്കൾ ബൊബിയെയും ക്ഷണിച്ചു. റോസിനെ പോലെ ഞങ്ങളുടെ ഉള്ളില ബോബിയും ചേർത്ത് നിർത്തി.
വിവാഹത്തിന് ഒരഴ്ച്ചമുംബ് ബോബി ഞങ്ങളെ വിളിച്ചു റോസിന് തീരെ  സുഖമില്ല. ഹൊസ്പിറ്റലിലാണ്. നിങ്ങളെയെല്ലാം കാണണമെന്ന് അവൾ ആഗ്രഹം പ്രകടിപ്പിച്ചു. അതെ, അവളുടെ ആഗ്രഹങ്ങളെ അവകാനിക്കാൻ ഞങ്ങള്ക്ക് കഴിയില്ലല്ലോ. ആശുപത്രിക്കിടക്കയിൽ മരണത്തോട് മല്ലടിച്ച് കഴിയുന്ന റോസ്. അവിടെ നിന്നൊരു  തിരിച്ചുവരവ്‌ അവളും ഞങ്ങളും ഒരുപോലെ പ്രെതീക്ഷിചിരുന്നു. ശുശ്രുഷയുംമായി ബോബി സദാ അവളുടെ അടുത്തുണ്ടായിരുന്നു. പക്ഷെ 4 മാസത്തിനു ശേഷം, ഞങ്ങളുടെ പ്രാർതനകലെയും ബോബിയുടെ ശുശ്രുഷകളെയും ബാക്കിയാക്കി നാടിനെ കന്നീരിലഴ്തി അവൾ കടന്നു പോയി. ബോബിയുടെ വിവാഹം അവളുടെ സ്വപ്നമായിരുന്നു. ആ ഉത്തരവാദിത്തം ഞങ്ങളെ ഏല്പ്പിച്, അവളുടെ സ്ഥാനത് ബോബിയെ ഞങ്ങള്ക് നല്കിയാണ് അവൾ പോയത്. അവസാനമായി അവളെ ഒരുനോക്കു കാണാൻ ഒരു നാട് മുഴുവൻ എത്തിയിരുന്നു.
വിവാഹതിനനിയനിരുന്ന വെള്ള ഗൗനിൽ അവൾ സന്തയായി ഉറങ്ങു കയനെന്നെ തോന്നുമായിരുന്നുള്ളൂ. റോസിന്റെ മാതാപിതാകളെയും ബോബിയും എങ്ങനെ ആശ്വസിപ്പികനമെനു ഞങ്ങൾക്കരിയില്ലായിരുന്നു. ഒടുവിൽ വലിയൊരു മഴയുടെ അകമ്പടിയോടെ ഭൂമി അവളെ ഏറ്റുവാങ്ങി. ആ മഴ അവൾക്കുള്ള ഭൂമിയുടെ അർചനയായിരിക്കും.
യാഥാർത്ഥ്യവുമായി പൊരുത്തപെടാൻ ബോബിക് പിന്നെയും 3-4 വർഷങ്ങൾ വേണ്ടിവന്നു. അതിനു ശേഷം മെർലിൻ അവന്റെ ജീവിതത്തിലേക് വന്നു. റോസിന് കൊടുക്കാൻ വാങ്ങിവെച്ചിരുന്ന ഒരു കൊച്ചു സമ്മാനമാണ് ഞാൻ മെർലിനു കൊടുത്തത്.
അവര് മാത്രമേ എന്നെ ഇപോഴും വിലികാര്ള്ളൂ. സരികും റോസിന്റെ സ്ഥാനത് നിന്ന് അവർ പ്രവർത്തിക്കുന്നു. എന്നെ അവരും അനന്തന്മാഷേ എന്നാണ് വിളിക്കുന്നത്. റോസ് വിളിചിരുന്നതുപോലെ. പക്ഷെ ഇപ്പോൾ അവരുടെ ഫോണ കോളുകളെ അവകാനിക്കുകയാണ് പതിവ്. വിളിച്ചാൽ ആദ്യം അനോഷിക്കുക വിവാഹകര്യമാണ്. അത് എനിക്ക് തീരെ തല്പര്യമില്ലത്ത വിഷയവും.
ജീവിതത്തെ ഒരു കരപട്ടിക്കാൻ ഒരു ജോലി അവസ്യമായിരുന്നു. അന്നെല്ലാം ഒരു വിവാഹം എന്നാ സങ്കല്പം മാനസിലുണ്ടായിരുന്നു. ജോലിയയപോഴെകും ചെയ്തു തീർക്കൻ ഒരുപാടു ഉത്തരവധിത്വങ്ങളും ബാദ്യാതകളുമുണ്ടായി എല്ലാം ഒന്ന് ശാന്തമാകിയെടുക്കാൻ പിന്നെയും വർഷങ്ങൾ വേണ്ടി വന്നു. അപ്പോഴേക്കും കാലം ഒരു സന്യാസിയുടെ ഭാവം നല്കിയിരുന്നു. ഇന്ന് മനസ്സുകൊണ്ടും അത് അങ്ങീകരിചു കഴിഞ്ഞു. ഇപ്പോൾ കുട്ടികളുടെ ഈ ലോകത്ത് ഞാൻ സന്തുഷ്ടനാണ് ഒരു പക്ഷെ മറ്റാരെക്കാളും .
“സച്ചിമാഷേ സ്ഥലമെത്തി ഇറങ്ങുന്നില്ലേ?” ഡ്രൈവറുടെ വിളി സുന്ദരമായ ഒരു ലോകത്തുനിന്നും എന്നെ യാഥാര്ത്യതിലെക് ഉണർത്തി. ഇന്ന് DR (ഡ്രീംസ്‌ ഓഫ് റോസ്‌ലിൻ) ട്രെസ്ടിന്റെ ഉത്ഘടനമാണ്. കൂടാതെ റോസിന്റെ ആഗ്രഹപ്രകാരം എല്ലാവരും ഒത്തുകൂടുകയുമാണ്. എല്ലാത്തിനും ചുക്കാൻ പിടിക്കുന്നതാകട്ടെ, ബോബിയും മേര്ളിനും. അവര്ക്ക് കൂട്ടായി കുഞ്ഞു എസ്തയുമുണ്ട്. എസ്ത അവരുടെ മകളാണ്. 4 വയസ്സുള്ള ഒരു സുന്ദരി കുട്ടി. അവൾ ഞാനുമായി നല്ല ചങ്ങാതത്തിലാണ്. അവള്ക്ക് ഞാൻ സ്വാമിമാമാനാണ്. എന്റെ രൂപബാവങ്ങലാകം അങ്ങനെ വിളിക്കാൻ അവളെ പ്രേരിപ്പിച്ചത്.
പലതും ഒര്തുനടന്നു ഹാള്ളിനു മുന്നിലെത്തിയത് ഞാനറിഞ്ഞില്ല. എന്നെകണ്ടതും മെർലിൻ ഓടി അടുത്ത് വന്നു. മാഷുവല്ലാതെ മറിപോയിരിക്കുന്നു. ഈ നീളൻ താടിയും ജുബ്ബയും ഒട്ടും ചേരുന്നില്ല. ഞങ്ങളെത്ര പറഞ്ഞതാ ഇതൊന്നു മാറ്റാൻ. “എന്ത് ചെയ്യാനാ മെർലിൻ ഇതൊകെ എന്റെ ഭാഗമായി കഴിഞ്ഞു. ഇനി ഇതൊന്നും എന്നിൽനിന്നടര്തിമാട്ടൻ എനികവില്ല. അതിനു വരുത്തേ സ്രെമിച്ചു നിങ്ങളുടെ സമയം കളയണ്ട. ചില ജീവിതങ്ങൾ ഇങ്ങനാണ്.” “മാഷ് തത്വചിന്തയും തുടങ്ങിയോ? വരൂ അകതെക്കിരിക്കാം.” ബോബിയാണ്. ഞാൻ അയാള്ക് പിന്നാലെ ഹാള്ളിലെക് കേറി. മനോഹരമായി അലങ്കരിച്ച ഒരു ചായചിത്രം കണ്ടു റോസിന്റെയാണ്.
റോസിന്റെയും ബോബിയുടെയും മാതാപിതാക്കളും അവിടെ സന്നിഹിതരായിരുന്നു. കൂടാതെ ഞങ്ങളുടെ ബാച്ചിലെ 50 പേരും എത്തിയിരുന്നു. അല്ല 51 പേരും. കാരണം റോസിനുപകരം ബോബിയും മെർലിനും ഉണ്ടല്ലോ. കുസലനോഷനങ്ങല്കൊടുവിൽ നന്ദി പറയാനായി മെർലിൻ സ്റ്റേജിൽ കേറി. റോസ് പറയുന്നതുപോലെ ഒരു നന്ദി പ്രകാശനം. അതായിരുന്നു അവിടെ നടന്നത്.
“നിങ്ങളെ എല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടയാണ്. ഞാൻ നിങ്ങളെ വിട്ടകന്നിടു ഏറെ വർഷങ്ങലയെങ്ങിലും നിങ്ങൾ എന്നെ മറന്നില്ലെന്നരിയുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എന്റെ ഓർമ്മകൾ നിങ്ങളുടെ കണ്ണുകളെ ഈരനനിയിക്കുന്നെങ്കിൽ, മനസ്സിൽ ഒരു സാന്ത്വനമാകുന്നെങ്കിൽ, ഞാൻ വിച്ചയിച്ചു. എന്റെ ജീവിതതിനര്തമുണ്ടയിരികുന്നു. ഇനിയും വല്ലപ്പോഴും നമുക്കിതുപോലെ ഒത്തുചേരണം. തിരക്കിന്റെ ലോകത്ത് അല്പം കൊചുവർതമനങ്ങലുമായി. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ നിങ്ങളുടെ സുഹൃത്തായി ജനിക്കാൻ ഞാൻ ആഹ്രഹിക്കുന്നു. ഇവിടെ സന്നിഹിതരായിരിക്കുന്ന നിങ്ങള്കെല്ലവർക്കും ഒരിക്കൽ കൂടി നന്ദി  പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു. നിങ്ങളുടെ പ്രിയപ്പെട്ട റോസ്‌ലിൻ.”
പ്രേസന്ഘം അവസനിച്ചപോഴെകും റോസിന്റെ ഓർമ്മകൾ ഞങ്ങളുടെ ഉള്ളില കൂടുതൽ തെളിമയോടെ നിറഞ്ഞു നിന്ന്. അത് ഞങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചു. അതെ റോസ് നീ വിച്ചയിചിരിക്കുന്നു. ഇവിടെ ഞങ്ങള്കുള്ള ഒരെഒരു ദു:ക്കം നീ മാത്രമാണ്. നീ മാത്രം.

സന്ധ്യയുടെ മനോഹരിതയിൽ വീണ്ടും ഒത്തു കൂടാം എന്ന വഗ്ധനവുമയി എല്ലാവരും പിരിഞ്ഞു. ഒരുപടോർമകളും പുതിയൊരു ഒത്തുചെരലിനുള്ള പ്രെതീക്ഷകലുമയി. അതിനുള്ള  ഊർചം  റോസിന്റെ ഓർമ്മകൾ തരുന്നുണ്ടെല്ലോ.

Monday, 24 March 2014

മുഖംമൂടികൾ







നട്ടുച്ച വെയിലിൽ തൻറെ ഭ്രാന്തൻ ശൈലിക്ക് ചേർന്ന ഒരു ഭ്രാന്തൻ ചിന്തക് വേണ്ടി അയാൾ ആ തെരുവിലൂദെ അലഞ്ഞു കൊണ്ടിരുന്നു. വെത്യസ്തമയതെന്തെങ്കിലുമൊകെ  ചെയ്യണമെന്നത് അയാളുടെ സ്വപ്നമാണ്. ചിരിക്കാനും ചിന്തികാനും ഓര്മിച്ചുവെകനുമൊക്കെ ഉതകുന്ന എന്തെങ്കിലുമൊകെ സമൂഹത്തിനു കൊടുക്കണമെന്ന് അയാൾ സാധാ സ്വപ്നം കണ്ടിരുന്നു. exist ചെയ്യുന്നു എന്ന് സ്വയം ബോധ്യപ്പെടാനും exist ചെയ്തിരുന്നുവെന്ന് മറ്റുള്ളവരെബോധ്യപ്പെടുത്താനും അത് വളരെ സഹായകരമാണെന്ന് അയാൾ വിശ്വസിച്ചു പോന്നു. ശില്പ്പശാലകളും  തെരുവ്  നാടകങളുമൊക്കെ കാലാകാലങ്ങളിൽ അയലുടെതായി സമൂഹത്തിൽ അവതരിച്ചു പോന്നു.
  ഇപ്പോൾ വെത്യസ്തമയതെന്തെങ്കിലും ചെയ്യണംമെന്ന ആഗ്രഹത്തിലാണീ അലച്ചിൽ. ഒടുവിൽ അയാള്കൊരാശയം കിട്ടി. ജീവിതവും മരണവും പ്രണയവും   സവുഹൃതവുമെല്ലാം മനുഷരായിരുന്നെങ്കിൽ അവരുടെ വേഷമെന്തവും അതുമല്ലെങ്കിൽ രൂപഭാവങ്ങൾ. മതി ഇത്തവണ ഈ ചിന്ത തന്നെ മതി  അരങ്ങിൽ അവതരിപ്പിക്കാൻ അയാൾ ഉറപ്പിച്ചു. മരണത്തിനു ഒരു ഭീകര രൂപം കൊടുക്കാം അതാവുമ്പോൾ എത്ര ഭയമില്ലെന്നു പറയുന്നവനിലുംമുള്ള ആ ഭയത്തെ ഉദ്ധീപിപ്പിക്കനും പ്രെധിഭലിപ്പിക്കനും സാധിക്കും.  പ്രണയത്തിനു തല്ക്കാലം രണ്ടു യുവമിധുനങ്ങളുടെ രൂപമാകം അല്ലെന്ക്കിലും പ്രണയത്തിനു പണ്ടേ യുവത്വത്തിന്റെ മുഖമാണല്ലോ. ഇനി സവുഹൃതം. പുഞ്ചിരിക്കുന്ന ഒരു മുഖം മതി സവുഹൃതത്തെ പ്രെതിനിദീക്കരിക്കാൻ. കാരണം നല്ല സവുഹൃത ത്തിലെ നല്ല പുഞ്ചിരി വിടരൂ. അടുത്തത് ജീവിതം, അത് പ്രകടിപ്പിക്കാൻ ഏതു വേഷമാവും യോജിക്കുക? ഒടുവിൽ അയല്ക്കൊരുതരം കിട്ടി. ഒരു മത്രികന്റെ രൂപം.  ഇടക്ക് സുന്ദര രൂപവും മായകാഴ്ചകളും കാട്ടി വല്ലാതെ മോഹിപ്പിക്കും മറ്റുചിലപ്പോൾ ഒരു ഭീകര സത്വം പോലെ പാഞ്ഞടുക്കും. അതെ ജീവിതം അങ്ങിനാണ്‌. അയാൾ ഒന്ന് പുഞ്ചിരിച്ചു ആശയം കിട്ടി. ഇനി വേണ്ടത് ആ ആശയത്തെ അവതരിപ്പിക്കാനൊരു അരങ്ങാണ് അങ്ങനൊരിടം തിരഞ്ഞു അയാൾ  ആ തെരുവിന്റെ തിരക്കിലൂടെ നടന്നകന്നു.