Friday 9 May 2014

ഓർമയിൽ ഒരല്പനേരം

റോസ്‌ലിൻ ജോസഫ്‌
ജനനം: 6-6-78
മരണം: 21-5-02
“അല്പം ഓർമകളും
വിദൂരതയുടെ വേദനകളും
നിങ്ങൾക്ക് നല്കി
ഞാൻ കടന്നു പോകുമ്പോൾ
പ്രിയപെട്ടവരെ ആശ്വസിക്കുവിൻ
ദൈവസന്നിധിയിൽ നമുക്കൊരുമിക്കം
നിങ്ങളുടെ പ്രാർത്ഥനയിൽ
എന്നെയും സ്മരിക്കുക”

കാലം നിറം മായ്ച്ച ആ കാർഡിൽ റോസ്‌ലിൻ അപ്പോഴും പുഞ്ചിരിച്ചുക്കൊണ്ടിരുന്നു. കാർഡിന്റെ നിറം മങ്ങുന്നുണ്ടെങ്കിലും അവളുടെ പുഞ്ചിരിയുടെ വരണം മായുന്നില്ല. അവളുടെ ഓർമ്മകൾ പോലെ മനസ്സിൽ അത് പടർന്നു നില്ക്കുന്നു. അവൾ ഒരുപാടു സ്നേഹിച്ച അവളെ ഒരുപാടു സ്നേഹിച്ചഈ ലോകത്തില നിന്നും അവൾ യാത്രയായിട് നീണ്ട 9 വർഷം പൂർത്തിയാവുന്നു. എങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ.
റോസ്‌ലിൻ ഞാന്കൾക്ക് സഹപാഠിയും സുഹൃത്തും മാത്രമായിരുന്നില്ല. അതിനുമൊക്കെ വളരെ അപ്പുറത്ത് മറ്റെന്തോകെയോ ആയിരുന്നു. അദ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ സ്നേഹിച്ചവൾ. ആരെയും ആകർഷിക്കുന്ന സൗന്ദര്യമോ പഠനത്തിൽ അതിസാമർത്യമൊ ഒന്നുമില്ലായിരുന്നു. ഒരു സാദാരണ പെണ്‍കുട്ടി. പക്ഷെ അവൾക്ക് ഒരുപാടുപ്രത്യേകതകളുണ്ടായിരുന്നു. ഒരു ചെറിയ കാര്യത്തിൽ പോലും സന്ദോഷം കണ്ടെന്താൻ അവൾകാകുമായിരുന്നു. എല്ലാം നെഗടിവായി കണ്ടിരുന്ന എനിക്ക് പോസിറ്റീവ് തിങ്കിങ്ങ് പരിച്ചയപെടുതിയതും അവളായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട റോസ്. തൂവെള്ള നിറം അവൾ ഒരുപടിഷ്ടപെട്ടിരുനു. സമാധാനത്തിന്റെ നിറമായതിനാലോ അതോ അവളെപോലെ ആ നിറം മനസ്സിൽ ഒരാശ്വാസം തരുന്നതിനാലോ. അറിയില്ല എന്തുകൊണ്ടാനവൽ ആ നിറത്തെ ഇത്രമേൽ സ്നേഹിച്ചതെന്ന്.
എന്നെ ആദ്യമായി അനന്തന്മാഷേ എന്ന് വിളിച്ചത് അവളാണ്. ഒരു പ്രവചനം പോലെ. ഞാനെന്തായി തെരുമെന്ന പ്രവചനം. ഒടുവില കലാലയ ജീവിതത്തോട് വിടപറയുന്ന അവസരത്തിൽ റോസിൻറെ പ്രെസങ്ങവും ഉണ്ടായിരുന്നു.
“ജീവിതത്തിന്റെ അനന്ത വിഹായസിലേക്ക് പറക്കാൻ ഒരുങ്ങുന്നവരാന്  നമ്മൾ. നാളെ നമ്മളെന്തായി തീരുമെന്നൊ ഏവിടെ ആയിരികുമെന്നൊ അറിയില്ല. കാലം വാർദിക്യമാകുന്ന തൂവല്കൊണ്ട് നമ്മെ തഴുകുമ്പോൾ നമുക്കൊന് ഒത്തുചേരണം. വെള്ളി നൂലുകൾ പാകിയ താടിയും മുടിയുമായി നമുക്ക് വീണ്ടും ഈ കലാലയാമുറ്റത്തു സൗഹൃതം പങ്കുവെക്കാം. നമ്മളെല്ലാം സുഹൃത്തുക്കളാണ്. ജീവിതത്തിലെ സുപ്രെദാന നിമിഷങ്ങളിലെല്ലാം നമ്മുടെ സന്ധോഷങ്ങളിലെക്കും സങ്കടങ്ങളിലെക്കും നമുക്ക് നമ്മുടെ സുഹൃതുകളെയും ക്ഷണിക്കാം. മറ്റുള്ളവരുടെ സന്ധോശത്തെ ആഘോഷമാക്കാനും, സങ്കടങ്ങളിൽ അസ്വാസമാകാനും നമുക്കും ശ്രെമിക്കാം. ഈ ലോകത്തിന്റെ കാപട്യം ഒരിക്കലും നമ്മെ പിടികൂടാതിരിക്കട്ടെ.”
കലലയതിൽനിന്നുംപടിയിരങ്ങിയത്തിനു ശേഷം കൃത്യം 6 മാസമായപൊഴെക്കും റോസിന്റെ ഒരു ഫോണ്‍ കാൾ ഞങ്ങളെ തേടിയെത്തി. എന്റെ വിവാഹമാണ്. തീര്ച്ചയായും വരണം. അടുത്തമാസം 12 നു മനസ്സമ്മതം. വരൻ റോബർട്ട്‌. എന്നെപ്പോലെ വീട്ടിലെ ഏക സന്താനം. എല്ലാ തിരക്കുകളും മാറ്റിവെച്ചു തീര്ച്ചയായും എത്തണം. ഞാൻനിങ്ങളെയെല്ലാം പ്രെതീക്ഷിക്കുന്നു. അങ്ങനെ റോസിന്റെ മനസ്സമ്മതത്തിനു ഞങ്ങൾ പങ്കെടുത്തു. ഞാന്കളുടെ ബാച്ചിലെ 51 പേരും അന്നവിടെയുണ്ടായിരുന്നു. അതിനുസേഷമോരിക്കലും എല്ലാവരുംകൂടി ഒത്തുചെര്ന്നിട്ടില്ല. അന്ന് റോസ് രോബെര്ടിനെ ഞങ്ങള്ക് പരിചയപെടുത്തി. സുമുകനായ ചെറുപ്പക്കാരൻ. ബോബി എന്നു വിളിക്കുന്നത്. ഞാന്കളുടെ സൌഹൃതവലയതിലെക് ഞങ്കൾ ബൊബിയെയും ക്ഷണിച്ചു. റോസിനെ പോലെ ഞങ്ങളുടെ ഉള്ളില ബോബിയും ചേർത്ത് നിർത്തി.
വിവാഹത്തിന് ഒരഴ്ച്ചമുംബ് ബോബി ഞങ്ങളെ വിളിച്ചു റോസിന് തീരെ  സുഖമില്ല. ഹൊസ്പിറ്റലിലാണ്. നിങ്ങളെയെല്ലാം കാണണമെന്ന് അവൾ ആഗ്രഹം പ്രകടിപ്പിച്ചു. അതെ, അവളുടെ ആഗ്രഹങ്ങളെ അവകാനിക്കാൻ ഞങ്ങള്ക്ക് കഴിയില്ലല്ലോ. ആശുപത്രിക്കിടക്കയിൽ മരണത്തോട് മല്ലടിച്ച് കഴിയുന്ന റോസ്. അവിടെ നിന്നൊരു  തിരിച്ചുവരവ്‌ അവളും ഞങ്ങളും ഒരുപോലെ പ്രെതീക്ഷിചിരുന്നു. ശുശ്രുഷയുംമായി ബോബി സദാ അവളുടെ അടുത്തുണ്ടായിരുന്നു. പക്ഷെ 4 മാസത്തിനു ശേഷം, ഞങ്ങളുടെ പ്രാർതനകലെയും ബോബിയുടെ ശുശ്രുഷകളെയും ബാക്കിയാക്കി നാടിനെ കന്നീരിലഴ്തി അവൾ കടന്നു പോയി. ബോബിയുടെ വിവാഹം അവളുടെ സ്വപ്നമായിരുന്നു. ആ ഉത്തരവാദിത്തം ഞങ്ങളെ ഏല്പ്പിച്, അവളുടെ സ്ഥാനത് ബോബിയെ ഞങ്ങള്ക് നല്കിയാണ് അവൾ പോയത്. അവസാനമായി അവളെ ഒരുനോക്കു കാണാൻ ഒരു നാട് മുഴുവൻ എത്തിയിരുന്നു.
വിവാഹതിനനിയനിരുന്ന വെള്ള ഗൗനിൽ അവൾ സന്തയായി ഉറങ്ങു കയനെന്നെ തോന്നുമായിരുന്നുള്ളൂ. റോസിന്റെ മാതാപിതാകളെയും ബോബിയും എങ്ങനെ ആശ്വസിപ്പികനമെനു ഞങ്ങൾക്കരിയില്ലായിരുന്നു. ഒടുവിൽ വലിയൊരു മഴയുടെ അകമ്പടിയോടെ ഭൂമി അവളെ ഏറ്റുവാങ്ങി. ആ മഴ അവൾക്കുള്ള ഭൂമിയുടെ അർചനയായിരിക്കും.
യാഥാർത്ഥ്യവുമായി പൊരുത്തപെടാൻ ബോബിക് പിന്നെയും 3-4 വർഷങ്ങൾ വേണ്ടിവന്നു. അതിനു ശേഷം മെർലിൻ അവന്റെ ജീവിതത്തിലേക് വന്നു. റോസിന് കൊടുക്കാൻ വാങ്ങിവെച്ചിരുന്ന ഒരു കൊച്ചു സമ്മാനമാണ് ഞാൻ മെർലിനു കൊടുത്തത്.
അവര് മാത്രമേ എന്നെ ഇപോഴും വിലികാര്ള്ളൂ. സരികും റോസിന്റെ സ്ഥാനത് നിന്ന് അവർ പ്രവർത്തിക്കുന്നു. എന്നെ അവരും അനന്തന്മാഷേ എന്നാണ് വിളിക്കുന്നത്. റോസ് വിളിചിരുന്നതുപോലെ. പക്ഷെ ഇപ്പോൾ അവരുടെ ഫോണ കോളുകളെ അവകാനിക്കുകയാണ് പതിവ്. വിളിച്ചാൽ ആദ്യം അനോഷിക്കുക വിവാഹകര്യമാണ്. അത് എനിക്ക് തീരെ തല്പര്യമില്ലത്ത വിഷയവും.
ജീവിതത്തെ ഒരു കരപട്ടിക്കാൻ ഒരു ജോലി അവസ്യമായിരുന്നു. അന്നെല്ലാം ഒരു വിവാഹം എന്നാ സങ്കല്പം മാനസിലുണ്ടായിരുന്നു. ജോലിയയപോഴെകും ചെയ്തു തീർക്കൻ ഒരുപാടു ഉത്തരവധിത്വങ്ങളും ബാദ്യാതകളുമുണ്ടായി എല്ലാം ഒന്ന് ശാന്തമാകിയെടുക്കാൻ പിന്നെയും വർഷങ്ങൾ വേണ്ടി വന്നു. അപ്പോഴേക്കും കാലം ഒരു സന്യാസിയുടെ ഭാവം നല്കിയിരുന്നു. ഇന്ന് മനസ്സുകൊണ്ടും അത് അങ്ങീകരിചു കഴിഞ്ഞു. ഇപ്പോൾ കുട്ടികളുടെ ഈ ലോകത്ത് ഞാൻ സന്തുഷ്ടനാണ് ഒരു പക്ഷെ മറ്റാരെക്കാളും .
“സച്ചിമാഷേ സ്ഥലമെത്തി ഇറങ്ങുന്നില്ലേ?” ഡ്രൈവറുടെ വിളി സുന്ദരമായ ഒരു ലോകത്തുനിന്നും എന്നെ യാഥാര്ത്യതിലെക് ഉണർത്തി. ഇന്ന് DR (ഡ്രീംസ്‌ ഓഫ് റോസ്‌ലിൻ) ട്രെസ്ടിന്റെ ഉത്ഘടനമാണ്. കൂടാതെ റോസിന്റെ ആഗ്രഹപ്രകാരം എല്ലാവരും ഒത്തുകൂടുകയുമാണ്. എല്ലാത്തിനും ചുക്കാൻ പിടിക്കുന്നതാകട്ടെ, ബോബിയും മേര്ളിനും. അവര്ക്ക് കൂട്ടായി കുഞ്ഞു എസ്തയുമുണ്ട്. എസ്ത അവരുടെ മകളാണ്. 4 വയസ്സുള്ള ഒരു സുന്ദരി കുട്ടി. അവൾ ഞാനുമായി നല്ല ചങ്ങാതത്തിലാണ്. അവള്ക്ക് ഞാൻ സ്വാമിമാമാനാണ്. എന്റെ രൂപബാവങ്ങലാകം അങ്ങനെ വിളിക്കാൻ അവളെ പ്രേരിപ്പിച്ചത്.
പലതും ഒര്തുനടന്നു ഹാള്ളിനു മുന്നിലെത്തിയത് ഞാനറിഞ്ഞില്ല. എന്നെകണ്ടതും മെർലിൻ ഓടി അടുത്ത് വന്നു. മാഷുവല്ലാതെ മറിപോയിരിക്കുന്നു. ഈ നീളൻ താടിയും ജുബ്ബയും ഒട്ടും ചേരുന്നില്ല. ഞങ്ങളെത്ര പറഞ്ഞതാ ഇതൊന്നു മാറ്റാൻ. “എന്ത് ചെയ്യാനാ മെർലിൻ ഇതൊകെ എന്റെ ഭാഗമായി കഴിഞ്ഞു. ഇനി ഇതൊന്നും എന്നിൽനിന്നടര്തിമാട്ടൻ എനികവില്ല. അതിനു വരുത്തേ സ്രെമിച്ചു നിങ്ങളുടെ സമയം കളയണ്ട. ചില ജീവിതങ്ങൾ ഇങ്ങനാണ്.” “മാഷ് തത്വചിന്തയും തുടങ്ങിയോ? വരൂ അകതെക്കിരിക്കാം.” ബോബിയാണ്. ഞാൻ അയാള്ക് പിന്നാലെ ഹാള്ളിലെക് കേറി. മനോഹരമായി അലങ്കരിച്ച ഒരു ചായചിത്രം കണ്ടു റോസിന്റെയാണ്.
റോസിന്റെയും ബോബിയുടെയും മാതാപിതാക്കളും അവിടെ സന്നിഹിതരായിരുന്നു. കൂടാതെ ഞങ്ങളുടെ ബാച്ചിലെ 50 പേരും എത്തിയിരുന്നു. അല്ല 51 പേരും. കാരണം റോസിനുപകരം ബോബിയും മെർലിനും ഉണ്ടല്ലോ. കുസലനോഷനങ്ങല്കൊടുവിൽ നന്ദി പറയാനായി മെർലിൻ സ്റ്റേജിൽ കേറി. റോസ് പറയുന്നതുപോലെ ഒരു നന്ദി പ്രകാശനം. അതായിരുന്നു അവിടെ നടന്നത്.
“നിങ്ങളെ എല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടയാണ്. ഞാൻ നിങ്ങളെ വിട്ടകന്നിടു ഏറെ വർഷങ്ങലയെങ്ങിലും നിങ്ങൾ എന്നെ മറന്നില്ലെന്നരിയുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എന്റെ ഓർമ്മകൾ നിങ്ങളുടെ കണ്ണുകളെ ഈരനനിയിക്കുന്നെങ്കിൽ, മനസ്സിൽ ഒരു സാന്ത്വനമാകുന്നെങ്കിൽ, ഞാൻ വിച്ചയിച്ചു. എന്റെ ജീവിതതിനര്തമുണ്ടയിരികുന്നു. ഇനിയും വല്ലപ്പോഴും നമുക്കിതുപോലെ ഒത്തുചേരണം. തിരക്കിന്റെ ലോകത്ത് അല്പം കൊചുവർതമനങ്ങലുമായി. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ നിങ്ങളുടെ സുഹൃത്തായി ജനിക്കാൻ ഞാൻ ആഹ്രഹിക്കുന്നു. ഇവിടെ സന്നിഹിതരായിരിക്കുന്ന നിങ്ങള്കെല്ലവർക്കും ഒരിക്കൽ കൂടി നന്ദി  പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു. നിങ്ങളുടെ പ്രിയപ്പെട്ട റോസ്‌ലിൻ.”
പ്രേസന്ഘം അവസനിച്ചപോഴെകും റോസിന്റെ ഓർമ്മകൾ ഞങ്ങളുടെ ഉള്ളില കൂടുതൽ തെളിമയോടെ നിറഞ്ഞു നിന്ന്. അത് ഞങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചു. അതെ റോസ് നീ വിച്ചയിചിരിക്കുന്നു. ഇവിടെ ഞങ്ങള്കുള്ള ഒരെഒരു ദു:ക്കം നീ മാത്രമാണ്. നീ മാത്രം.

സന്ധ്യയുടെ മനോഹരിതയിൽ വീണ്ടും ഒത്തു കൂടാം എന്ന വഗ്ധനവുമയി എല്ലാവരും പിരിഞ്ഞു. ഒരുപടോർമകളും പുതിയൊരു ഒത്തുചെരലിനുള്ള പ്രെതീക്ഷകലുമയി. അതിനുള്ള  ഊർചം  റോസിന്റെ ഓർമ്മകൾ തരുന്നുണ്ടെല്ലോ.