Sunday 23 February 2014

ഒരു നിമിഷം

പക്ഷി ജീവിച്ചിരിക്കുമ്പോൾ ഉറുംബിനെ തിന്നുന്നു,
 എന്നാൽ പക്ഷി ചത്തുകഴിയുമ്പോൾ,
 ഉറുംബ് പക്ഷിയെ തിന്നുന്നു.
ഒരു മരത്തിൽ നിന്ന് അനേകം  
തീപെട്ടികൊള്ളികൾ ഉണ്ടാക്കാം,
എന്നാൽ ഒരു തീപെട്ടികൊള്ളി മതി,
അനേകം മരങ്ങളെച്ചുട്ടെരികാൻ.
ആരെയും ഒരിക്കലും നിസാരരായി കാണരുത്.
സമയവും സന്തർഭവും എപ്പോൾ
വേണമെങ്കിലും മാറാം.
നിങ്ങൾ ഇപ്പോൾ ശക്തരായിരിക്കാം,
എന്നാൽ സമയം നിങ്ങളെക്കാൾ ശക്തമാണ്…..

Saturday 15 February 2014

പിൻവിളികൾ



   പതിവിനു വിപരീതമായി ഇന്നത്തെ ദിവസത്തിന് എന്തെങ്കിലും പ്രത്യേകതയുള്ളതായ് എനിക്ക് തോന്നിയില്ല. വളരെ സാദാരണമയൊരു തുടക്കം.
            പ്രത്യേക ഭംഗിയോ ക്രമീകരനങ്ങളോ ഇല്ലാത്ത കിടപ്പുമുറിയുടെ നാലുച്ചുവരുകളിൽ നിന്ന് കുമിഞ്ഞു കൂടുന്ന ഫയലുകൾക്കിടയിലേയ്ക്കും അവിടുന്ന്തിരിച്ചുമുള്ള യാത്ര. ഇടകെപോഴോകെയോ എനിക്ക് പിടിതരാതെ മനസ് മുന്നോട്ടു പോയ്കൊണ്ടിരുന്നു. മുന്നോട്ടെന്നു  പറഞ്ഞുകൂടാ പിന്നോട്ടെന്നുപറയുന്നതാണ്‌ കൂടുതൽ ശരി.     
             ബാല്യകാലത്തിന്റെ നിറമുള്ള ഓര്മകളിലേക്ക്. അപ്പോൾ മാത്രമേ എന്റെ ജീവിതത്തിൽ വർണങളുണ്ടായിരുന്നുള്ളൂ.  കൗമാരവും യൗവനവുമെല്ലം എന്തെകയൊനേടിയെടുക്കാനുള്ള വെപ്രാളത്തിൽ എന്നോട് യാത്ര പറഞ്ഞു പിരിഞ്ഞത് ഞാനറിഞ്ഞില്ല.
           കാട്ടുപൂചോലകളെ തഴുകി എത്തിയിരുന്ന തണുത്ത കാറ്റിന്റെ സുഖം ഇന്നു ഈ ശ തികരിച്ച മുറിക്കുള്ളിൽ കിട്ടുന്നില്ല. പുറത്തു തണുത്തു മരവിച്ചാലും ആ തണുപ്പ് ഉള്ളിലേക്ക് കടക്കുന്നില്ല. മനസ് ചുട്ടു പൊള്ളുകയാണ് അമുല്യമായ എന്തോ ഒന്ന് നഷ്ടപെടുതികളഞ്ഞവനെ-പോലെ തേങ്ങുകയാണ്.
                നാട്ടു മാമ്പഴത്തിന്റെ സ്വാദും അച്ഛന്റെ കൈ പിടിച്ചുനടന്ന നിഴൽ വീണ വഴികളും ആൽത്തറയും അമ്പലമുറ്റവുമെല്ലാം എന്നെ തിരിച്ചു വിളിക്കുന്നു.  തണൽ മരങ്ങൾ നിഴൽ വീഴ്ത്തിയ ആ ഇടുങ്ങിയ വഴിക്കപ്പുറം ഞാൻ ജനിച്ചു വളർന്ന വീടും പിച്ചവച്ച മുറ്റവും എന്നെ പ്രതീക്ഷിക്കുന്നുണ്ട്. ഇനിയും ആ വിളി കേട്ടില്ലെന്നു നടിക്കാൻ എനിക്കാവില്ല.  ആ തിരിച്ചറിവുതന്നെയാകണം യാതൊരു മനക്ലേശവും കൂടാതെ ഒരു രാജികത്ത് നല്കി ആ ബഹുരാഷ്ട്ര കമ്പനിയോട് വിട പറയാൻ എന്നെ പ്രേരിപ്പിച്ചത്.
               പഠിപ്പുര വാതിലിൽ ചെരിപ്പുകളഴിച്ചുവെച്ചു നഗ്നന പദങ്ങളാൽ ഈ മണ്ണിനെ സ്പർശിച്ചപ്പോൾ മുംബെങ്ങും ലഭിക്കാത്ത ഒരുന്മേഷം എനിക്ക് ലഭിച്ചു. ഞാൻ പിച്ചവച്ചു നടന്നതും ഓടികളിച്ചു വളര്ന്നതുമെല്ലാം  ഇവിടെയാണല്ലോ,  അതായിരിക്കാം.  
            രണ്ടാം ബാല്യം ഓരോരുത്തരുടെയും സ്വകാര്യതയാണ്‌. അതെപ്പോൾ തുടങ്ങണമെന്നും എവിടെ തുടങ്ങണമെന്നും തെരുമാനിക്കുന്നതും അവനവൻ തന്നെയാണ്. ഇവിടെ ഈ പരംബര്യമുറങ്ങുന്ന തറവാട്ടിൽ ഞാൻ വീണ്ടും ജനിക്കുകയാണ്. എന്റെ ബാല്യ കൗമാരങ്ങൾ ഇവിടെ എന്നെ കാത്തിരിക്കുന്നു. ഞാൻ വീണ്ടും ജീവിച്ചുതുടങ്ങുകയാണ്. എനിക്ക് ബാല്യം മാത്രം മതി യൗവനത്തിലേകും വര്ധിക്യതിലേക്കും പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ബാല്യത്തിന്റെ വര്നങ്ങളെ ഞാൻ അത്രമേൽ  ഇഷ്ടപെടുന്നു.

Thursday 6 February 2014

പപ്പു

ജീവിതത്തിൽ ചിലപോഴെല്ലാം കണ്ടുമുട്ടുന്ന സ്ഥലങ്ങൾ,

 സാഹചര്യങ്ങൾ, വ്യെകതികൾ ഇവയെല്ലാം പെട്ടെന്ന് 

മറവിയിലഴാറില്ല. കാലം കഴിയവേ  ചിലതെല്ലാം 

മറവിയിലാണ്ടുപോവുകയും മറ്റുചിലത് ചിരിയായും 

ആല്ലെങ്കിൽ ഒരു വിങ്ങലയുമൊകെ മനസ്സില് തന്നെ 

കൂടുകയും ചെയ്യും.  ഈയിടെ ഞാൻ അത്തരമൊരു

 വ്യെകതിയെ കണ്ടുമുട്ടികക്ഷിയുടെ പേരു ! 

തല്കാലം നമുകയളെ പപ്പു എന്ന് വിളികാം. അതേയ്

 നമ്മുടെ സിനിമാനടൻ പപ്പു അല്ലാട്ടോ! പുള്ളി അഭിനയിച്ച

 ‘വെള്ളാനകളുടെ നാട്’  എന്ന സിനിമയിലെ ഡ്രൈവറിലെ

 അതുപോലൊരു മൊതലാണ് നമ്മുടെ പപ്പു. ഒരു യാത്രയിൽ

 സരഥിയായി കൂടെകൂടിയാണിദ്ദേഹം.
                       
                    ദോഷം പറയരുതല്ലോ തുടക്കം  തന്നെ കസറി! 

 ഒരു sudden break-നിത്രേം power  ഉണ്ടെന്നു അന്നാണു

 മനസിലായത്‌. കുറച്ചു നേരത്തേക്ക് എല്ലാരും പുള്ളിക്ക്

 കൂട്ടായി മുമ്പിൽത്തന്നെ ഉണ്ടായിരുന്നു. അതിൽ 

ചിലരിരികുന്നു, ചിലര്  കിടക്കുന്നു, മറ്റുചിലർ രണ്ടുമല്ലാത്ത

 അവസ്ഥയിലും. Break-ന്റെ  ക്ഷീണമൊന്നു മാറിതെ 

ഉണ്ടായിരുന്നുള്ളു അപ്പോളെകും bus നിന്നു. എന്താ  

 പറ്റീതെന്നു ചുറ്റും നോക്കവേ അറിയിപ്പെത്തി. ആരും 

പേടികണ്ട army-കാര് പിടിച്ചതാ! ഒന്നുമില്ല നമ്മുടെ  പപ്പു 

ഒരു ചെറിയ board കണ്ടില്ല. Heavy vehicles are not permitted.

 അപ്പൊ അതാണ് കാര്യം. പപ്പു ആരാ മോൻ! License കൊടുത്തു 

തൽകാലത്തേക്ക്‌ തടിയൂരി, പിന്നേം യാത്ര തുടർന്നു.

                         കുറെ നേരം കഴിഞ്ഞപോഴേകും bus പിന്നേം 
park ചെയ്തു. ഇത്തവണ പട്ടാളമല്ല പൊലീസാണ് പിടിച്ചത്. 
എന്തിനാണെന്ന് ചോദിക്കരുത് അത് പപ്പുനു മാത്രമേ അറിയൂ.
 License ഇല്ലാത്തതുകൊണ്ട് (ഉണ്ടായിരുന്നത് ആദ്യമേ  കയ്യ്നു പോയല്ലോ) book-ഉം paper-ഉം കൂടെ fineഉം കൊടുത്തു. അപ്പൊ
 bus-നകതൊരു comment വന്നു ഇങ്ങേരു മാസത്തിൽ 28 ദിവസം
 കൂലിപണിക് പോവും, ബാക്കി 2 ദിവസം bus ഓടികാനും. 
അങ്ങനെ പണിയെടുകുന്ന കാശുമൊത്തം fine അടച്ചു സംതൃപ്തിയടയും. അങ്ങനെ പപ്പു വീണ്ടും ഡ്രൈവിംഗ് സീറ്റിലേകെത്തി. 
ഇനി ഒരു പണി കിട്ടിയാൽ, പണയം വെക്കാൻ 
ക്ലീനെര് മാത്രേയുള്ളൂ! ഭാഗ്യം ഞങ്ങളെ ലക്ഷ്യതിലെതികും വരെ 
വേറെ പണിയൊന്നും കിട്ടിയില്ല. ഞങ്ങളെ railway station-ൽ 
ഇറകിവിട്ട്‌ പുതിയ പണികളനോഷിച്ചു  പപ്പു വീണ്ടും വളയം 
തിരിച്ചു.

Tuesday 4 February 2014

തിരി നീട്ടുന്ന സ്വപ്നങ്ങൾ

ഒരിക്കലും പരസ്പരം ക്ഷണിച്ചതല്ല,

എങ്കിലും  എങ്കിലും  ഏതോ  വഴിവക്കിൽ  നാം  കണ്ടുമുട്ടി.

ഏറെക്കാലമായി  ഒന്നിച്ചു  നടക്കുന്നു.

തോളോട്  തോൾചേർന്ന്,

സൗഹൃതത്തിന്റെ  വിഹായസ്സിൽ  തത്തികളിച്ചു  നടകവേ,

ഇടക്കെങ്ക്കിലും   അനിവാര്യമായ  വിടപറയലിന്റെ,

ഓര്മാപെടുത്തലുകൾ  ഉള്ളില നനവ് പടർത്തുന്നു.

കാലച്ചക്രത്തിൽ ഇനിയുമൊരു

കണ്ടുമുട്ടലുണ്ടാവുമോ എന്നെനിക്കറിയില്ല,

അഥവാ ഉണ്ടായാൽ തന്നെയും

സൗഹൃതത്തിന്റെ ഈ തീവ്രത,

ഉണ്ടാവണമെന്നുമില്ല.

അതിനാൽ ഈ സുന്ദര സുധിനങ്ങളെ-

ക്കുറിച്ചുള്ള ഓർമ്മകൾ

മരിക്കാതിരികാൻ നമുക്ക് കാവലിരിക്കാം.