Monday 25 May 2015

ആവർത്തനം








കേട്ടു വളർന്ന കഥകളിലും പിന്നിട്ട വഴികളിലുമെല്ലാം ഓട്ടമത്സരങ്ങൾ മാത്രമാണ്. ജീവിതം ഓടി തീർക്കാനുള്ള വ്യഗ്രതയിൽ പലപ്പോഴും പലതും ഒളിച്ചുവെച്ചും ഉള്ളിലോതുക്കിയും നാം കടന്നു പോകുന്നു . എന്നിലെ എന്നെ തിരിച്ചറിഞ്ഞാൽ സമുഹം മുഖംതിരിച്ചു കളയുമോ എന്ന ഭയത്തിൽ സ്വയം തീർത്ത ചട്ടകൂടിനുള്ളിൽ സ്വന്തം വ്യെക്തിത്വത്തെ ഒളിച്ചുവെച് കപടമായ ആവരണത്തിൽ കഴിഞ്ഞുകൂടുന്നു. ഒടുവിൽ തടവറയിൽ അലിഞ്ഞില്ലതാവുന്നതും ഞാൻ തന്നെയാണെന്ന വൈകിയുള്ള തിരിച്ചറിവിൽ അപരന്റെ ഉള്ളിലെ തടവറകൾ തകർത്തെറിഞ്ഞു പുറത്തുവരുന്ന വ്യെക്തിത്വങ്ങളുണ്ടോ എന്ന് കാണാൻ സ്വന്തം കണ്ണുകൾ അപരനിലേക്ക് തിരിച്ചുവെച്ചു ജീവിക്കുന്നു. അങ്ങനെ സ്വയം ചങ്ങല കണ്ണികളായി തീരുന്നു. എന്നാൽ എപ്പോഴെങ്ങിലും സ്വന്തം ഉള്ളിലേക്ക് നോക്കാൻ ധൈര്യമുള്ളവർ വരുമ്പോൾ മാറ്റങ്ങളുണ്ടാകുന്നു. അതിനു അപാരമായ ചങ്കൂറ്റം വേണം. ചങ്ങലകളെ പൊട്ടി ചെറിയനുള്ള ധൈര്യവും.     

Friday 20 March 2015

സ്വപ്നങ്ങൾ








ഓരോ സ്വപ്നവും ഓരോ ഓർമകളാണ്. ചിലതെല്ലാം ഉണരുമുംബ് നഷ്ടമാകുന്നു. മറ്റുചിലത് നമുക്കൊപ്പം കൂട്ടുപോരുന്നു. എന്ത് തന്നയാലും സ്വപ്നങ്ങളെന്നും നമുക്ക് പ്രിയപ്പെട്ടതാണ്. ജീവിതത്തിൽ നമ്മെ തേടിയെത്തുന്ന പലതിനെയും ഉണർന്നാൽ നഷ്ടമാകുന്ന സ്വപ്നമെന്നപൊലെ നാം ചേര്തുപിടികുന്നതും ഇതുകൊന്ദൊകെയല്ലെ. ജീവിതമാകുന്ന വഴിയിൽ പല സ്വപ്നങ്ങളും നമ്മെ കാതിരികാരുണ്ട്. പലയിടത്തും നാം സ്വപ്നങ്ങളുടെ തിളക്കം കണ്ടിട്ടുമുണ്ട്. പിച്ഹവെക്കുന്ന കുഞ്ഞിൻറെ കണ്ണുകളിലും വാർധിക്യതിലെതിയ വ്ര്യധന്റെ കണ്ണുകളിലും. എങ്കിലും ഓരോന്നും വെത്യസ്തമാണ്. നമ്മെ നാമാകുന്നതും ജീവിക്കാൻ പ്രേരിപ്പികുന്നതും ചില സ്വപ്നങ്ങൾ തന്നെയല്ലേ.

നുണ കഥകൾ








 നിലാവെളിച്ചത്തിൽ നാട്ടിൻപുറത്തെ വഴികളിൽ നിഴലുകളെ നോക്കി കഥകൾ പറഞ്ഞിരുന്ന ബാല്യം. ലോകതിതുവരെ കണ്ടിട്ടുപോലുമില്ലാത്ത മിത്തുകളും ഒരിക്കലും ഉണ്ടാവാത്ത സ്വപ്നലോകവും മാത്രമുള്ള നുണ കഥകൾ. കഥകളിലെ പേടിയും സ്നേഹവും അത്ബുധവുമെല്ലാം മറ്റൊരു കണ്ണിൽ പ്രെതിബലികുന്നതു കാണുമ്പോഴുള്ള സന്തോഷമാവാം വീണ്ടും വീണ്ടും കഥകൾ പറയാൻ അവരെ പ്രേരിപ്പിച്ചിരുന്നത്. അതെന്തുതന്നെ ആയാലും അത്തരം കഥകൾ കാലാകാലങ്ങളിൽ അനുയോജ്യമായ പരിഷ്കാരങ്ങളുമായി വന്നുകൊണ്ടിരുന്നു. ഏതോരളിന്റെയും ബാല്യത്തിൽ എപ്പോളെങ്കിലുമൊക്കെ ഇത്തരത്തിലുള്ള കഥകളുടെ സാനിധ്യമുണ്ടാവുന്നതും ഇതുകൊണ്ടല്ലേ ഒരു തലമുറയിൽനിന്നു മറ്റൊരു തലമുറയിലേക്കു ഇത്തരം കഥകൾ കൈമാറുമ്പോൾ സ്വന്തം ഭാവനകൾ കൂടി കഥകളോടൊപ്പം ചേർത്തുവച്ചാണ് ഞാനും നിങ്ങളുമെല്ലാം കഥകൾ പറയുന്നത്.