Friday 20 March 2015

സ്വപ്നങ്ങൾ








ഓരോ സ്വപ്നവും ഓരോ ഓർമകളാണ്. ചിലതെല്ലാം ഉണരുമുംബ് നഷ്ടമാകുന്നു. മറ്റുചിലത് നമുക്കൊപ്പം കൂട്ടുപോരുന്നു. എന്ത് തന്നയാലും സ്വപ്നങ്ങളെന്നും നമുക്ക് പ്രിയപ്പെട്ടതാണ്. ജീവിതത്തിൽ നമ്മെ തേടിയെത്തുന്ന പലതിനെയും ഉണർന്നാൽ നഷ്ടമാകുന്ന സ്വപ്നമെന്നപൊലെ നാം ചേര്തുപിടികുന്നതും ഇതുകൊന്ദൊകെയല്ലെ. ജീവിതമാകുന്ന വഴിയിൽ പല സ്വപ്നങ്ങളും നമ്മെ കാതിരികാരുണ്ട്. പലയിടത്തും നാം സ്വപ്നങ്ങളുടെ തിളക്കം കണ്ടിട്ടുമുണ്ട്. പിച്ഹവെക്കുന്ന കുഞ്ഞിൻറെ കണ്ണുകളിലും വാർധിക്യതിലെതിയ വ്ര്യധന്റെ കണ്ണുകളിലും. എങ്കിലും ഓരോന്നും വെത്യസ്തമാണ്. നമ്മെ നാമാകുന്നതും ജീവിക്കാൻ പ്രേരിപ്പികുന്നതും ചില സ്വപ്നങ്ങൾ തന്നെയല്ലേ.

നുണ കഥകൾ








 നിലാവെളിച്ചത്തിൽ നാട്ടിൻപുറത്തെ വഴികളിൽ നിഴലുകളെ നോക്കി കഥകൾ പറഞ്ഞിരുന്ന ബാല്യം. ലോകതിതുവരെ കണ്ടിട്ടുപോലുമില്ലാത്ത മിത്തുകളും ഒരിക്കലും ഉണ്ടാവാത്ത സ്വപ്നലോകവും മാത്രമുള്ള നുണ കഥകൾ. കഥകളിലെ പേടിയും സ്നേഹവും അത്ബുധവുമെല്ലാം മറ്റൊരു കണ്ണിൽ പ്രെതിബലികുന്നതു കാണുമ്പോഴുള്ള സന്തോഷമാവാം വീണ്ടും വീണ്ടും കഥകൾ പറയാൻ അവരെ പ്രേരിപ്പിച്ചിരുന്നത്. അതെന്തുതന്നെ ആയാലും അത്തരം കഥകൾ കാലാകാലങ്ങളിൽ അനുയോജ്യമായ പരിഷ്കാരങ്ങളുമായി വന്നുകൊണ്ടിരുന്നു. ഏതോരളിന്റെയും ബാല്യത്തിൽ എപ്പോളെങ്കിലുമൊക്കെ ഇത്തരത്തിലുള്ള കഥകളുടെ സാനിധ്യമുണ്ടാവുന്നതും ഇതുകൊണ്ടല്ലേ ഒരു തലമുറയിൽനിന്നു മറ്റൊരു തലമുറയിലേക്കു ഇത്തരം കഥകൾ കൈമാറുമ്പോൾ സ്വന്തം ഭാവനകൾ കൂടി കഥകളോടൊപ്പം ചേർത്തുവച്ചാണ് ഞാനും നിങ്ങളുമെല്ലാം കഥകൾ പറയുന്നത്.