Monday 24 March 2014

മുഖംമൂടികൾ







നട്ടുച്ച വെയിലിൽ തൻറെ ഭ്രാന്തൻ ശൈലിക്ക് ചേർന്ന ഒരു ഭ്രാന്തൻ ചിന്തക് വേണ്ടി അയാൾ ആ തെരുവിലൂദെ അലഞ്ഞു കൊണ്ടിരുന്നു. വെത്യസ്തമയതെന്തെങ്കിലുമൊകെ  ചെയ്യണമെന്നത് അയാളുടെ സ്വപ്നമാണ്. ചിരിക്കാനും ചിന്തികാനും ഓര്മിച്ചുവെകനുമൊക്കെ ഉതകുന്ന എന്തെങ്കിലുമൊകെ സമൂഹത്തിനു കൊടുക്കണമെന്ന് അയാൾ സാധാ സ്വപ്നം കണ്ടിരുന്നു. exist ചെയ്യുന്നു എന്ന് സ്വയം ബോധ്യപ്പെടാനും exist ചെയ്തിരുന്നുവെന്ന് മറ്റുള്ളവരെബോധ്യപ്പെടുത്താനും അത് വളരെ സഹായകരമാണെന്ന് അയാൾ വിശ്വസിച്ചു പോന്നു. ശില്പ്പശാലകളും  തെരുവ്  നാടകങളുമൊക്കെ കാലാകാലങ്ങളിൽ അയലുടെതായി സമൂഹത്തിൽ അവതരിച്ചു പോന്നു.
  ഇപ്പോൾ വെത്യസ്തമയതെന്തെങ്കിലും ചെയ്യണംമെന്ന ആഗ്രഹത്തിലാണീ അലച്ചിൽ. ഒടുവിൽ അയാള്കൊരാശയം കിട്ടി. ജീവിതവും മരണവും പ്രണയവും   സവുഹൃതവുമെല്ലാം മനുഷരായിരുന്നെങ്കിൽ അവരുടെ വേഷമെന്തവും അതുമല്ലെങ്കിൽ രൂപഭാവങ്ങൾ. മതി ഇത്തവണ ഈ ചിന്ത തന്നെ മതി  അരങ്ങിൽ അവതരിപ്പിക്കാൻ അയാൾ ഉറപ്പിച്ചു. മരണത്തിനു ഒരു ഭീകര രൂപം കൊടുക്കാം അതാവുമ്പോൾ എത്ര ഭയമില്ലെന്നു പറയുന്നവനിലുംമുള്ള ആ ഭയത്തെ ഉദ്ധീപിപ്പിക്കനും പ്രെധിഭലിപ്പിക്കനും സാധിക്കും.  പ്രണയത്തിനു തല്ക്കാലം രണ്ടു യുവമിധുനങ്ങളുടെ രൂപമാകം അല്ലെന്ക്കിലും പ്രണയത്തിനു പണ്ടേ യുവത്വത്തിന്റെ മുഖമാണല്ലോ. ഇനി സവുഹൃതം. പുഞ്ചിരിക്കുന്ന ഒരു മുഖം മതി സവുഹൃതത്തെ പ്രെതിനിദീക്കരിക്കാൻ. കാരണം നല്ല സവുഹൃത ത്തിലെ നല്ല പുഞ്ചിരി വിടരൂ. അടുത്തത് ജീവിതം, അത് പ്രകടിപ്പിക്കാൻ ഏതു വേഷമാവും യോജിക്കുക? ഒടുവിൽ അയല്ക്കൊരുതരം കിട്ടി. ഒരു മത്രികന്റെ രൂപം.  ഇടക്ക് സുന്ദര രൂപവും മായകാഴ്ചകളും കാട്ടി വല്ലാതെ മോഹിപ്പിക്കും മറ്റുചിലപ്പോൾ ഒരു ഭീകര സത്വം പോലെ പാഞ്ഞടുക്കും. അതെ ജീവിതം അങ്ങിനാണ്‌. അയാൾ ഒന്ന് പുഞ്ചിരിച്ചു ആശയം കിട്ടി. ഇനി വേണ്ടത് ആ ആശയത്തെ അവതരിപ്പിക്കാനൊരു അരങ്ങാണ് അങ്ങനൊരിടം തിരഞ്ഞു അയാൾ  ആ തെരുവിന്റെ തിരക്കിലൂടെ നടന്നകന്നു.

Saturday 8 March 2014

എന്നിട്ടും


അവൾ അവനെ ഒരുപാടിഷ്ടപ്പെട്ടിരുന്നു. അവൻ അവളെയോ എന്ന് ചോദിച്ചാൽ? അറിയില്ല . പക്ഷെ ഇഷ്ടമല്ലെന്നോരിക്കലും പറഞ്ഞിട്ടില്ല. അവനെകുറിച്ചുള്ള  ഓർമ്മകൾ പോലും അവളുടെ കണ്ണുകളിൽ പുഞ്ചിരി നിറച്ചിരുന്നു. അവളുടെ സ്വപ്നങ്ങളിലെന്നും അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ പതിവായി കണ്ടുമുട്ടിയിരുന്ന മരച്ചുവട്ടിൽ അവളന്നും കാത്തിരുന്നു. ഒരുപാടൊരുപാട് വിശേഷങ്ങൾ കൈമാറാൻ ഒത്തിരി ഒത്തിരി സന്തോഷത്തോടെ. എന്നാൽ പുലരുവോളം കാത്തിരുന്നിട്ടും അവൻ വന്നില്ല. ഒടുവിൽ തകർന്ന ഹൃദയവുമായ് അവൾ തിരിച്ചു നടന്നു. അല്ലേലും അമാവാസിക്ക് ചന്ദ്രനെ കാത്തിരിക്കാൻ ഇവകെന്താ പ്രാന്താണോ? അതേനെ സാക്ഷാൽ അബിളിമാമനെയാ ഇവള് കാത്തിരുന്നേ.

Saturday 1 March 2014

മിഴിയോരം

       
                    രണ്ടു രൂപയുടെ ഒരു ക്രിസ്മസ് കാർഡിൽ വരിയും നിരയും തെറ്റി, ചളുങ്ങി തിക്കിതിരകി ഇരുന്ന ആ അക്ഷരങ്ങൾക്കെന്നെ ഏറെ കാര്യങ്ങൾ ഒര്മിപ്പിക്കാനുണ്ടാരുന്നു. നിഷ്കളങ്ക സവ്ഹൃതത്തെ, പണത്തിന്റെ തൂക്കത്തേക്കാൾ വിലയുള്ള ഹൃദയ വിശാലതയെ, നിഴൽ വീണ ഇടനാഴികളെ, പരിഭവിച്ചും വഴക്കടിച്ചും പൊട്ടിച്ചിരിച്ചും നടന്ന വിദ്യാലയ  മുറ്റത്തെ, അങ്ങനെ പലതും.

              ഇന്ന് വർഷമേറെ കഴിയുമ്പോൾ ഞങ്ങളുടെ ക്ലാസ്സ്‌ മുറികളിൽ ഞങ്ങളിതുവരെ കണ്ടിട്ടില്ലാത്ത അദ്യാപകർ ക്ലാസ്സെടുക്ക്കുകയും, ഞങ്ങൾക്ക് തീർത്തും അപരിചിതമായ മറ്റൊരു വിദ്യർതിസമൂഹം അത് കേഴ്ക്കുകയും ചെയ്യുന്നു. പക്ഷെ മെസ്സജുകളുടെയും മിസ്‌കോളുകളുടെയും  ഇക്കാലത്ത്‌ അക്ഷരങ്ങളുടെ മാസ്മരികത അവർക്ക് നഷ്ടമാകുന്നു. എന്റെ ഓര്മപെട്ടിയിൽ ഞാനിന്നും സൂക്ഷിച്ചു വച്ചിരിക്കുന്ന ആ കാർഡ്‌ ആദ്യ കഴ്ച്ചയിലെതുപോലെതന്നെ എല്ലാ വികാരവും ഉൾക്കൊണ്ട്‌ വായിക്കാൻ എനിക്കിന്നും കഴിയുന്നു. അത് എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളെ ഏറെ ശക്തിപെടുത്തുന്നു.