Monday 24 March 2014

മുഖംമൂടികൾ







നട്ടുച്ച വെയിലിൽ തൻറെ ഭ്രാന്തൻ ശൈലിക്ക് ചേർന്ന ഒരു ഭ്രാന്തൻ ചിന്തക് വേണ്ടി അയാൾ ആ തെരുവിലൂദെ അലഞ്ഞു കൊണ്ടിരുന്നു. വെത്യസ്തമയതെന്തെങ്കിലുമൊകെ  ചെയ്യണമെന്നത് അയാളുടെ സ്വപ്നമാണ്. ചിരിക്കാനും ചിന്തികാനും ഓര്മിച്ചുവെകനുമൊക്കെ ഉതകുന്ന എന്തെങ്കിലുമൊകെ സമൂഹത്തിനു കൊടുക്കണമെന്ന് അയാൾ സാധാ സ്വപ്നം കണ്ടിരുന്നു. exist ചെയ്യുന്നു എന്ന് സ്വയം ബോധ്യപ്പെടാനും exist ചെയ്തിരുന്നുവെന്ന് മറ്റുള്ളവരെബോധ്യപ്പെടുത്താനും അത് വളരെ സഹായകരമാണെന്ന് അയാൾ വിശ്വസിച്ചു പോന്നു. ശില്പ്പശാലകളും  തെരുവ്  നാടകങളുമൊക്കെ കാലാകാലങ്ങളിൽ അയലുടെതായി സമൂഹത്തിൽ അവതരിച്ചു പോന്നു.
  ഇപ്പോൾ വെത്യസ്തമയതെന്തെങ്കിലും ചെയ്യണംമെന്ന ആഗ്രഹത്തിലാണീ അലച്ചിൽ. ഒടുവിൽ അയാള്കൊരാശയം കിട്ടി. ജീവിതവും മരണവും പ്രണയവും   സവുഹൃതവുമെല്ലാം മനുഷരായിരുന്നെങ്കിൽ അവരുടെ വേഷമെന്തവും അതുമല്ലെങ്കിൽ രൂപഭാവങ്ങൾ. മതി ഇത്തവണ ഈ ചിന്ത തന്നെ മതി  അരങ്ങിൽ അവതരിപ്പിക്കാൻ അയാൾ ഉറപ്പിച്ചു. മരണത്തിനു ഒരു ഭീകര രൂപം കൊടുക്കാം അതാവുമ്പോൾ എത്ര ഭയമില്ലെന്നു പറയുന്നവനിലുംമുള്ള ആ ഭയത്തെ ഉദ്ധീപിപ്പിക്കനും പ്രെധിഭലിപ്പിക്കനും സാധിക്കും.  പ്രണയത്തിനു തല്ക്കാലം രണ്ടു യുവമിധുനങ്ങളുടെ രൂപമാകം അല്ലെന്ക്കിലും പ്രണയത്തിനു പണ്ടേ യുവത്വത്തിന്റെ മുഖമാണല്ലോ. ഇനി സവുഹൃതം. പുഞ്ചിരിക്കുന്ന ഒരു മുഖം മതി സവുഹൃതത്തെ പ്രെതിനിദീക്കരിക്കാൻ. കാരണം നല്ല സവുഹൃത ത്തിലെ നല്ല പുഞ്ചിരി വിടരൂ. അടുത്തത് ജീവിതം, അത് പ്രകടിപ്പിക്കാൻ ഏതു വേഷമാവും യോജിക്കുക? ഒടുവിൽ അയല്ക്കൊരുതരം കിട്ടി. ഒരു മത്രികന്റെ രൂപം.  ഇടക്ക് സുന്ദര രൂപവും മായകാഴ്ചകളും കാട്ടി വല്ലാതെ മോഹിപ്പിക്കും മറ്റുചിലപ്പോൾ ഒരു ഭീകര സത്വം പോലെ പാഞ്ഞടുക്കും. അതെ ജീവിതം അങ്ങിനാണ്‌. അയാൾ ഒന്ന് പുഞ്ചിരിച്ചു ആശയം കിട്ടി. ഇനി വേണ്ടത് ആ ആശയത്തെ അവതരിപ്പിക്കാനൊരു അരങ്ങാണ് അങ്ങനൊരിടം തിരഞ്ഞു അയാൾ  ആ തെരുവിന്റെ തിരക്കിലൂടെ നടന്നകന്നു.

3 comments:

  1. കാര്യങ്ങള്‍ സീരിയസ്‌ ആയല്ലൊ... !
    എഴുതിയതു നന്നായിട്ടുണ്ട്‌..
    ഇവിടെ പങ്കുവച്ച ചിന്ത, ഫ്രഞ്ച്‌ തത്വചിന്തകനായ റെനെ ഡെക്കാര്‍ട്ടിന്‍റെ തത്വചിന്തയുമായി സാമ്യമുണ്ട്‌.. ഡെക്കാര്‍ട്ട്‌ പറഞ്ഞു " I think, therefore I exist" (Cogito ergo sum).
    പിന്നെ, എല്ലാ വേഷങ്ങളും ആടിത്തീര്‍ക്കാനുള്ള അരങ്ങാണല്ലൊ ജീവിതം.. പുതിയ ചിന്തകള്‍ക്ക്‌ നമോവാഗം... !

    ReplyDelete